District News
തലശേരി: ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയംഗം വാഹനാപകടത്തിൽ മരിച്ചു. ചൊക്ലിയിലെ ഉണ്ണിന്റവിട അൽഹംദ് വീട്ടിൽ പി.പി. അബ്ദുൾ മജീദ് (57) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മജീദ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൂക്കോട് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.
പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മജീദ് ഇന്നലെയാണ് മരിച്ചത്. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം കാഞ്ഞിരം ബ്രാഞ്ച് അംഗവും ചൊക്ലിയിലെ പ്രമുഖ വ്യാപാരിയും ജീവകാരുണ്യപ്രവർത്തകനുമാണ് അബ്ദുൾ മജീദ്. പരേതരായ അബ്ദുളള-കദീശു ദന്പതികളുടെ മകനാണ്. ഭാര്യ: സാജിദ. മക്കൾ: നിഷ്മ, ആയിഷ, മുഹമ്മദ്, അഹമ്മദ് ഷാസിൽ. മരുമക്കൾ: നുവൈസ്, റസിൻ. സഹോദരങ്ങൾ: ഹസീന, പരേതയായ പാത്തൂട്ടി. കബറടക്കം നടത്തി.
Kerala
കണ്ണൂർ: പെരളശേരി ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞുവീണ് മരിച്ചു. ആറാം വാർഡ് മെമ്പര് സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടില് കുഴഞ്ഞു വീണ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സിപിഎം സിറ്റിംഗ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില് നിന്നും 12 വോട്ടിന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സുരേഷ് ബാബു തണ്ടാരത്ത്.
Kerala
തിരുവനന്തപുരം ∙ വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്.
വീടിന് പിൻവശത്തുള്ള ചായ്പിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു.
തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ.